0 Comments

യു.എ.ഇ. ആഭ്യന്തര വിപണിയിൽ ഇന്ധന ഉപഭോഗം വർധിച്ചുവെങ്കിലും കോവിഡിനു മുമ്പുള്ള വിൽപ്പനയിലേക്ക് എത്തിയിട്ടില്ലെന്ന് കണക്കുകൾ. ദുബായിലെ എണ്ണക്കമ്പനിയായ ഇനോക്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കോവിഡിനുമുമ്പുള്ള വിൽപ്പനയേക്കാൾ 15 ശതമാനം ഇടിവ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. ദുബായിൽ പുരോഗമിക്കുന്ന വെറ്റെക്സ് പ്രദർശനത്തിനിടെയാണ് ഇനോക് ഗ്രൂപ്പ് സി.ഇ.ഒ. സെയ്ഫ് ഹുമൈദ് അൽ ഫലാസി ഇതുസംബന്ധിച്ച കണക്കുകൾ പങ്കുവെച്ചത്.

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിൽപ്പനയിൽ വളർച്ചയുണ്ടായിട്ടുണ്ട്. പക്ഷേ കോവിഡിനുമുമ്പുള്ള അവസ്ഥയിലേക്ക് ഇപ്പോഴും ചില്ലറ വിൽപ്പന മേഖലയ്ക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *