0 Comments

യുപി: കാണ്‍പൂരില്‍ തീര്‍ഥാടകർ സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 27 പേര്‍ മരിച്ചതിന് പിന്നാലെ, ട്രാക്ടര്‍ യാത്രക്കായി ഉപയോഗിക്കരുതെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാർഷിക ജോലികൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനുമാണ് ട്രാക്ടർ ഉപയോഗിക്കുകയെന്നും ആളുകൾക്ക് സഞ്ചരിക്കാൻ ഉപയോ​ഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“കാണ്‍പൂരിലെ റോഡപകടം ഹൃദയഭേദകമായ സംഭവമാണ്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉടന്‍ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ചെയ്യാനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്”, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം 50ഓളം പേരുമായി പേരുമായി ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടർ കാൺപൂരിലെ ഘതംപൂർ മേഖലയിൽ കുളത്തിലേക്ക് മറിഞ്ഞ് 27 പേർ കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ മുടി മുറിക്കൽ ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.  സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ.

Leave a Reply

Your email address will not be published. Required fields are marked *