0 Comments

പ്രമുഖ വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.

അ​റ്റ്ല​സ് ഗ്രൂ​പ്പി​​ന്‍റെ ചെ​യ​ര്‍​മാ​നാ​യ അ​ദ്ദേ​ഹം സി​നി​മാ നി​ര്‍​മാ​ണ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. അ​റ്റ്‌​ല​സി​ന്‍റെ പ​ര​സ്യ​ങ്ങ​ളി​ല്‍ മോ​ഡ​ലായി എത്തിയാണ് രാ​മ​ച​ന്ദ്ര​ന്‍ ജ​ന​കീ​യ​നാ​യ​ത്. 1942 ജൂലൈ 31ന്​ തൃശൂരിൽ വി. കമലാകര മേനോ​ന്‍റെയും എം.എം. രുഗ്​മിണി അമ്മയുടെയും മകനായാണ്​ ജനനം.

2015ൽ സാമ്പത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​. കേസ്​ അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട്​ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്​ലസ്​ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ മരണം.

Leave a Reply

Your email address will not be published. Required fields are marked *