0 Comments

റിയാദ്​: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ‘കേരളോത്സവം’ ചൊവ്വാഴ്​ച. കേരളത്തിന്റെ സവിശേഷതകൾ ഉയർത്തിക്കാട്ടി സംഘടിപ്പിക്കുന്ന ‘കേരളോത്സവം’ ചൊവ്വാഴ്​ച വൈകീട്ട്​ 7.30-ന്​ റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത്​ നടക്കും. വിവിധ പരിപാടികൾ അരങ്ങേറും.

കേരള സംസ്ഥാനത്തിന്റെ സാംസ്കാരിക, വിനോദസഞ്ചാര, വാണിജ്യ വശങ്ങൾ ഉയർത്തിക്കാട്ടുന്ന ഉത്സവം ഇന്ത്യ-സൗദി നയതന്ത്രത്തി​െൻറ 76-ാം വാർഷികവേളയിൽ ‘ആസാദി കാ അമൃത്​ മഹോത്സവി’ന്റെ ഭാഗമായാണ്​ സംഘടിപ്പിക്കുന്നതെന്ന്​ എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *