0 Comments

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

അപകട സമയത്ത് അൻപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ലാല്‍ധാങ്ങില്‍നിന്നാണ് ബസ് പുറപ്പെട്ടത്. അഞ്ഞൂറു മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *