0 Comments

ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിൽ ഇന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. മാണ്ഡ്യയിലെ മേലുകോട്ടയിൽ നടക്കുന്ന പരിപാടയിലാണ് സോണിയ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മൈസൂരുവിൽ എത്തിയ സോണിയ ഗാന്ധിയെ നേതാക്കൾ സ്വീകരിച്ചു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങിയിരുന്നത്. അന്ന് സോണിയ ചികിൽസക്കായി വിദേശത്തായിരുന്നു. പ്രിയങ്ക ഗാന്ധിയും ഉടൻ എത്തുമെന്ന് നേതാക്കൾ അറിയിച്ചു.നവരാത്രി ആഘോഷങ്ങൾ, മൈസൂരു ദസറ എന്നിവ പ്രമാണിച്ച് യാത്രക്ക് രണ്ടുദിവസം നൽകിയ അവധിക്കുശേഷം വ്യാഴാഴ്ച പുനരാരംഭിക്കുമ്പോൾ തന്നെ സോണിയ പങ്കെടുക്കുന്നത് പ്രവർത്തകർ ആവേശത്തോടെയാണ് കാണുന്നത്.

കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.

Leave a Reply

Your email address will not be published. Required fields are marked *