0 Comments

അബുദാബി അന്താരാഷ്ട്ര വിമാനത്താവളംവഴിയുള്ള യാത്രക്കാർക്ക് ഇനിമുതൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് പ്രതിരോധനടപടിയായ അണുനശീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

വിമാനത്തിൽ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടനിബന്ധനകളിൽ അന്തിമതീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില എയർലൈനുകൾ വിമാനത്തിൽ യാത്രക്കാർക്ക് മാസ്ക് നിർബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *