0 Comments

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ഡി.കെ. ശിവകുമാർ ഇ.ഡി.ക്കുമുന്നിൽ ഇന്ന് ഹാജരാകണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ചോദിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ നൽകിയ അപേക്ഷ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) തള്ളിയിരുന്നു . ഇതോടെയാണ്  ഒക്ടോബർ ഏഴിന് തന്നെ ശിവകുമാർ ഹാജരാകുന്നത് .

കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനാൽ ഹാജരാകാൻ ഒക്ടോബർ 21 വരെ സമയം ചോദിച്ചാണ് അദ്ദേഹം അപേക്ഷ നൽകിയിരുന്നത്.  നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ശിവകുമാറിനെ ചോദ്യംചെയ്യുന്നത്. ശിവകുമാറിന്റെ സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *