0 Comments

സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽക്കൂടി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് സൂചന. ഡിസംബർ 17 മുതൽ കൂടുതൽ മേഖലകളിൽകൂടി സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം അറിയിച്ചു.

വിവിധഘട്ടങ്ങളിലായാണ് വിദേശികൾക്കുപകരം സ്വദേശികൾക്ക് ജോലിസംവരണം നടപ്പാക്കുക. സ്വദേശിവത്കരണപ്പട്ടികയിൽ ഉപഭോക്തൃസേവനങ്ങൾ, പാർസൽ, ഗതാഗതസേവനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നേത്രരോഗവുമായി ബന്ധപ്പെട്ട മേഖലകളിൽ അടുത്തവർഷം മുതലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക. മെയില്‍, പാഴ്സല്‍ ഗതാഗത സേവനങ്ങളിലും സൗദിവല്‍ക്കരണം നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *