0 Comments

കുവൈത്തിൽ അന്തരീക്ഷ താപനില ഉയർന്നു.ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിലാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ആഗോള താപനില സൂചിക അനുസരിച്ച് 53 ഡിഗ്രി സെൽഷ്യസാണ് ജഹ്‌റയിൽ രേഖപ്പെടുത്തിയത്.

സാധാരണ നിലയിൽ സെപ്റ്റംബർ മാസത്തിൽ ചൂട് കുറഞ്ഞ് പിന്നീട് പതുക്കെ തണുപ്പ് മാസങ്ങളിലേക്ക് പ്രവേശിക്കുകയുമാണ് പതിവെങ്കിലും മുൻ മാസത്തിന് തുല്യമായ ചൂടാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില അനുഭവപ്പെട്ടത്.  22 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിളെ ശരാശരി കുറഞ്ഞ താപനില.

Leave a Reply

Your email address will not be published. Required fields are marked *