0 Comments

ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൌജന്യ യാത്രയെന്ന് വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാള്‍. ഒറ്റ വോട്ട് പോലും കോണ്‍ഗ്രസിന് പോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാമ ക്ഷേത്ര യാത്ര വാഗ്ദാനം.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവും കേജ്രിവാള്‍ നടത്തി. ദഹോദില്‍ നടന്ന സമ്മേളനത്തിലാണ് കേജ്രിവാളിന്‍റെ പ്രഖ്യാപനം. ഗുജറാത്തില്‍ മതപരിവര്‍ത്തന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ വന്നതിന് പിന്നാലെയാണ് കേജ്രിവാളിന്‍റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനിനൊപ്പമായിരുന്നു കേജ്രിവാളിന്‍റെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തിലെ റോഡുകളുടെ മോശം അവസ്ഥയേക്കുറിച്ചും കേജ്രിവാള്‍ സമ്മേളനത്തില്‍ ആഞ്ഞടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *