0 Comments

ദുബായ് : ഗാർഹികത്തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന ചൂഷണങ്ങൾ തടയാനും അവരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും നടപടിയുമായി മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം. അനധികൃതമായി ഗാർഹികത്തൊഴിലാളികളെ നിയമിക്കുന്നവരിൽനിന്നും 50,000 ദിർഹം മുതൽ രണ്ടുലക്ഷം ദിർഹംവരെ പിഴ ഈടാക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.

തൊഴിൽസുരക്ഷ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഗാർഹികത്തൊഴിലാളികൾക്കായി നൽകിയിട്ടുള്ള തൊഴിൽ അനുമതികൾ ദുരുപയോഗംചെയ്യുക, 18 വയസ്സിനു താഴെയുള്ളവരെ തൊഴിലിനായി നിയമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നിയമനടപടികളോടൊപ്പം പിഴയും നേരിടേണ്ടിവരും. തൊഴിലാളികളെ നിയമിക്കാൻ സഹായിക്കുന്ന സർക്കാർ അംഗീകൃത സേവനകേന്ദ്രങ്ങളായ തദ്ബീർകേന്ദ്രങ്ങളിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *