0 Comments

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം ലണ്ടനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

        

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സർക്കാർ നയം.  നാട്ടിൽ തന്നെ വികസനമൊരുക്ക് നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . നാട്ടിലും അവസരങ്ങൾ ഒരുക്കും. വിദ്യാഭ്യാസമേഖലയെ കൂടുതൽ ശാക്തീകരിക്കുകയുംഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

കേരളത്തിന്റെ വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെആശയങ്ങളും പിന്തുണയും ലഭ്യമാക്കണമെന്നും മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ലണ്ടൻ സെന്റ് ജയിംസ് കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

ലോക കേരള സഭ ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജുംപ്രവാസിമലയാളികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ്  മേഖലാ സമ്മേളനങ്ങളെന്ന് പൊതു  വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻ കുട്ടിയും പറഞ്ഞു.

നോർക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് വൈസ് ചെയർമാൻ ഡോ. എം.എ യൂസഫലിറസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻഡയറക്ടർമാരായ രവി പിളളഡോ. ആസാദ് മൂപ്പൻഒ.വി മുസ്തഫസി.വി റപ്പായി,  ജെ.കെ മേനോൻ,  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല,സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം വെജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും എന്ന വിഷയത്തിൽ സംസ്ഥാന പ്ലാനിങ് ബോർഡൈ്വസ് ചെയർമാൻ പ്രൊഫ. വി.കെ രാമചന്ദ്രനും പ്രവാസി സമൂഹവും സംഘടനകളും എന്ന വിഷയത്തിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും നവകേരള നിർമ്മിതി-  പ്രതീക്ഷകളും സാധ്യതകളും എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡഗം ഡോ. കെ. രവിരാമനും യൂറോപ്യൻ കുടിയേറ്റം -അനുഭവങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം.മുഹമ്മദ് ഹനീഷും വിഷയാവതരണങ്ങൾ നടത്തി.

യൂറോപ്പ് – യു.കെ. മേഖലയിൽ നിന്നുളള ലോക കേരള സഭ പ്രതിനിധികൾമറ്റ് മലയാളി പ്രതിനിധികൾ ഉൾപ്പെടെയുളളവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വർധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങൾ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങൾക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ  പ്രശ്ങ്ങൾകൂടി കേൾക്കുക എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനിൽ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ൽ യുഎഇ -ൽ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *