0 Comments

ഐശ്വര്യ ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ‘കുമാരി’യുടെ റിലീസ് തിയതി പുറത്തുവിട്ടു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയാ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 28നാണ് കുമാരിയുടെ റിലീസ്.

‘രണ’ത്തിനു ശേഷം നിര്‍മല്‍ സംവിധാനം ചെയ്യുന്ന ‘കുമാരി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫസല്‍ ഹമീദിനോടൊപ്പം നിര്‍മല്‍ സഹദേവുമാണ്. കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയുടെ കഥാപാത്രത്തെയാണ് ഐശ്വര്യാ ലക്ഷ്മി അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ് ,ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക എന്നിവര്‍ അഭിനയിക്കുന്നത്.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, മേക്ക്അപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയര്‍, ലിറിക്സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്‌സ് സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്, സ്റ്റണ്ട്‌സ് ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ് അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് മീഡിയ, സ്റ്റില്‍സ് സഹല്‍ ഹമീദ്, ഡിസൈന്‍ ഓള്‍ഡ് മംഗ്സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത് , പി ആര്‍ : എ.എസ്.ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *