0 Comments

സുരക്ഷിത പ്രവർത്തനമികവിൽ ദുബായ് എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്മെന്റ് മുന്നിൽ നിൽക്കുന്നു. മുൻവർഷം 290 ലക്ഷം യാത്രക്കാരും 20 ലക്ഷം ടൺ കാർഗോയും ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി സുരക്ഷിതമായി കടന്നുപോയതായി അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന്റെ വാർഷിക പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാപ്രവർത്തനങ്ങളിൽ സേനയിലെ മുൻനിര വകുപ്പുകളിലൊന്നാണ് എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്‌മെന്റെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽമർറി പറഞ്ഞു.

ഉയർന്ന തൊഴിൽമാനദണ്ഡങ്ങൾ പാലിച്ചാണ് വകുപ്പ് പ്രവർത്തിക്കുന്നത്. നൂതനവും ഫലപ്രദവും സമയബന്ധിതവുമായ സുരക്ഷാസേവനങ്ങൾ വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളിൽ ലഭ്യമാക്കുന്നതിൽ പോലീസ് നിർണായക പങ്കുവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *