0 Comments

ഡൽഹി: അന്തരിച്ച സമാജ്‍വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൂന്ന് മണിക്കാണ് സംസ്‌കാരചടങ്ങുകൾ നടക്കുക.

ജന്മനാടായ സൈഫായിലാണ് മുലായം സിങിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ആണ് റോഡ് മാർഗം മുലായം സിംഗ് യാദവിന്റെ മൃതദേഹം ഗുഡ്ഗാവിൽ നിന്നും ജന്മദേശമായ ഉത്തർപ്രദേശിലെ സൈഫായിലേക്ക് എത്തിച്ചത്.

മകൻ അഖിലേഷ് യാദവ് ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു. മുലായം സിംഗ് യാദവിന്റെ മരണത്തിൽ 3 ദിവസത്തെ ദുഃഖാചരണം ആണ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌കാര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മുലായം സിങ് യാദവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൈഫായിലെ പൊതുദര്‍ശന വേദിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *