0 Comments

ന്യൂഡെൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 13 ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും.  ഹിമാചലിലെ  ഉന റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.

ഒരു പൊതുചടങ്ങിൽ പ്രധാനമന്ത്രി ഉന  ഐഐഐടി  രാജ്യത്തിന് സമർപ്പിക്കുകയും ഉനയിലെ വൻ  ഔഷധ പാർക്കിന്  തറക്കല്ലിടുകയും ചെയ്യും.  ചമ്പയിൽ ഒരു പൊതുചടങ്ങിൽ, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികൾക്ക്  തറക്കല്ലിടുകയും ഹിമാചൽ പ്രദേശിൽ  പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന്  ആരംഭം കുറിക്കുകയും ചെയ്യും .

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയും  പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അംബ് അണ്ടൗറയിൽ നിന്ന് ന്യൂഡൽഹി വരെയാണ് ഈ ട്രെയിനിന്റെ സർവീസ്.  ഇത് രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും, മുമ്പത്തേതിനേക്കാൾ നൂതന പതിപ്പാണിത്, ഇത് വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗത കൈവരിക്കാൻ കഴിവുള്ളതുമാണ്. വെറും 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കും  . ട്രെയിനിന്റെ വരവ് ഈ മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കാനും സുഖകരവും വേഗതയേറിയതുമായ യാത്രാമാർഗ്ഗം പ്രദാനം ചെയ്യാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *