0 Comments

സൗ​ദി​യി​ൽ പു​തു​താ​യി 203 പേര്‍ക്ക് കോ​വി​ഡ്.   143 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 8,18,236ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 8,04,955ഉം ​ആ​യി. പു​തു​താ​യി ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 9,374 ആ​യി. നി​ല​വി​ൽ 3,907 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 43 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.സൗ​ദി​യി​ൽ നി​ല​വി​ലെ കോ​വി​ഡ്മു​ക്തി നി​ര​ക്ക് 98.38 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.15 ശ​ത​മാ​ന​വു​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *