0 Comments

ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്. ഓഹരി വിൽപനയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ചെയർമാൻ എം.എ. യൂസുഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർ നടപടികൾ ശക്തമാക്കാനാണ് പുതിയ തീരുമാനം.

ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൊയ്‌ലീസ് ആൻഡ് കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ സ്ഥിരീകരിച്ചു. ഇതോടെ അധികം വൈകാതെ തുടർ നടപടികൾ കൈക്കൊള്ളും. ലുലു ജീവനക്കാർക്കായിരിക്കും ഓഹരിയിൽ മുൻഗണനയെന്ന് നേരത്തെ എം.എ യൂസുഫലി അറിയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *