0 Comments

റെയില്‍വേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തെക്കെ ഇന്ത്യയിലും സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് നവംബര്‍ 10 മുതല്‍ ഓടിതുടങ്ങും. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സർവീസാണിത്. ട്രെയിൻ ഏകദേശം 483 കിലോമീറ്റർ ഓടും.

രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ആണിത്. വന്ദേ ഭാരത് 2.0 ശ്രേണിയിലെ ട്രെയിനുകളില്‍ മുന്‍ ട്രെയിനുകളില്‍ ഇല്ലാതിരുന്ന ‘കവച്’ എന്ന പേരില്‍ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം (TCAS) ഘടിപ്പിച്ചിട്ടുണ്ട്.

കോചുകളില്‍ മൂന്നുമണിക്കൂര്‍ ബാറ്ററി ബാകപ് ഉള്ള ഡിസാസ്റ്റര്‍ ലൈറ്റുകള്‍. ട്രെയിനിന്റെ പുറംഭാഗത്ത് എട്ട് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകള്‍. കോചുകളില്‍ ഓടമാറ്റിക് വോയ്സ് റെകോര്‍ഡിങ് സഹിതം പാസന്‍ജര്‍-ഗാര്‍ഡ് ആശയവിനിമയ സൗകര്യം. ചെന്നൈ പെരമ്ബൂരിലെ ഇന്റഗ്രേറ്റഡ് കോച് ഫാക്ടറിയിലാണു വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം.

അടുത്തിടെയാണ് ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തെ മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് രണ്ടിടത്തും സർവീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സർവീസ് ആരംഭിച്ചത്. ഉനയിൽ നിന്നു രാജ്യ തലസ്ഥാനത്തേയ്ക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഉനയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാ സമയം ഇതോടെ രണ്ട് മണിക്കൂർ കുറയും.

Leave a Reply

Your email address will not be published. Required fields are marked *