0 Comments

ബിയറിനുള്ള എക്‌സൈസ് തീരുവ വർധിപ്പിച്ച് ഗോവൻ സർക്കാർ.ലിറ്ററിന് പത്ത് മുതൽ പന്ത്രണ്ട് രൂപ വരെയാണ് വര്ധിപ്പിച്ചത്.ഗോവയിൽ നിന്ന് മദ്യം എത്തിക്കുന്നത് മഹാരാഷ്ട്ര സർക്കാർ തടഞ്ഞതാണ് ബിയർ വില വർദ്ധിപ്പിക്കാനുള്ള കാരണം.

ഗോവയില്‍ നിന്ന് സംസ്ഥാനത്ത് മദ്യം എത്തിക്കുന്നവര്‍ക്കെതിരെ കണ്‍ട്രോള്‍ ഒഫ് ഓര്‍ഗനൈസ്‌ഡ് ക്രൈം ആക്‌ട് പ്രയോഗിക്കുമെന്ന് മഹാരാഷ്ട്ര ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവയേക്കാള്‍ കുറഞ്ഞ വിലയിലാണ് വിദേശമദ്യം വില്‍ക്കുന്നത്. ഇക്കാരണത്താല്‍ ഗോവയില്‍ വിദേശമദ്യ വില്‍പ്പനയില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ധനവകുപ്പ് ബിയറിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

അയൽസംസ്ഥാനങ്ങളായ കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാൾ മദ്യത്തിന് ഏറ്റവും കുറവ് നികുതിയും ഗോവയിലായതിനാൽ നല്ലൊരു ശതമാനം വിനോദസഞ്ചാരികളും കുപ്പിക്കണക്കിന് മദ്യമാണ് ഇവിടെയെത്തുമ്പോൾ വാങ്ങിക്കുന്നത്. ഗോവയുടെ തനത് മദ്യമായ ഫെനിക്കും ആവശ്യക്കാരേറെയാണ്. അതിനാൽ പുതിയ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായേക്കും. ലിറ്ററിന് മുപ്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ബിയര്‍ ഇനി മുതല്‍ നാല്‍പ്പത്തിരണ്ട് രൂപയ്ക്കായിരിക്കും ലഭിക്കുക. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ മദ്യത്തിന്റെ അംശമുള്ള ബിയറിന് ലിറ്ററിന് 60 രൂപയാണ് തീരുവ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *