0 Comments

മുംബൈ: ആർഎസ്എസ് ആസ്ഥാനം നിലനിൽക്കുന്ന നാഗ്പൂർ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ഒന്നുപോലും ബിജെപിക്ക് നേടാനായില്ല. മൂന്ന് ഡെപ്യൂട്ടി ചെയർമാൻ സീറ്റുകൾ ബിജെപി നേടിയിട്ടുണ്ട്.

13 ചെയർപേഴ്‌സൺ സീറ്റുകളിൽ ഒമ്പതും കോൺഗ്രസ് നേടി. 13 ഡെപ്യൂട്ടി ചെയർപേഴ്‌സൺ സീറ്റുകളിൽ എട്ടെണ്ണവും കോൺഗ്രസിനാണ്. എൻസിപി മൂന്ന് ചെയർപേഴ്‌സൺ സീറ്റുകൾ നേടി. ബിജെപിയുടെ സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ബാലാസാഹെബാംചി ശിവസേനക്ക് രാംടെക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *