0 Comments

ദുബൈയിലെ 11 മേഖലകളിൽ കൂടി ഇ-സ്കൂട്ടർ ട്രാക്കുകൾ വരുന്നു. അടുത്ത വർഷം മുതൽ ഈ മേഖലകളിൽ കൂടി ഇ-സ്കൂട്ടർ ഉപയോഗത്തിന്​അനുമതി നൽകും.  അടുത്ത വർഷം മുതൽ ഈ മേഖലകളിൽ കൂടി ഇ-സ്കൂട്ടർ ഉപയോഗത്തിന്​അനുമതി നൽകും. ഇതോടെ ഇ-സ്​കൂട്ടറിന്​ അനുമതി ലഭിച്ച മേഖലകളുടെ എണ്ണം 21 ആയി ഉയരും. ഇ-സ്കൂട്ടർ ട്രാക്കുകളുടെ നീളം ഏതാണ്ട്​ ഇരട്ടിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്​ ദുബൈ കുതിക്കുന്നത്​.

അടുത്ത വർഷത്തോടെ ട്രാക്കുകളുടെ നീളം 390 കിലോമീറ്ററായി വർധിക്കും. നിലവിൽ 185 കിലോമീറ്ററാണ് ​നീളം. അൽതവാർ 1, അൽ തവാർ 2, ഉമ്മുസുഖീം, ഗർഹൂദ്​, മുഹൈസിന 3, ഉമ്മു ഹുറൈർ 1, അൽ സഫ 2, അൽബർഷ സൗത്ത്​ 2, അൽ ബർഷ 3, അൽഖൂസ്​ 4, നാദൽ ഷെബ 1 എന്നീ മേഖലകളെയാണ് ​ഇ-സ്കൂട്ടർ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *