0 Comments

ഡൽഹി: പിരിച്ചു വിടണമെന്ന് ഗാന്ധിജി പറഞ്ഞ കോൺഗ്രസിനെ ജീർണതയുടെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുകയെന്ന ചരിത്ര നിയോഗവുമായാണ് മല്ലികാർജ്ജുൻ ഖാർഗെ പാർട്ടി അദ്ധ്യക്ഷനാവുന്നത്. കരുത്തനായ നരേന്ദ്രമോദിയുടെ വെല്ലുവിളി അതിജീവിച്ച് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉയിർപ്പ് നൽകുകയാണ് അദ്ദേഹത്തിന്റെ ആദ്യ വെല്ലുവിളി.

ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്‌ട്രീയ അനുഭവവും ആദർശ വിശുദ്ധിയും ഗാന്ധി കുടുംബത്തോടുള്ള കൂറും കഠിനാദ്ധ്വാനവും ദളിത് നേതാവിന്റെ പരിവേഷവുമാണ് അദ്ദേഹത്തിന്റെ കൈമുതൽ.കണ്ടാൽ പരുക്കനെങ്കിലും സൗമ്യനും മൃദുഭാഷിയുമാണ് ഖാർഗെ. ഗാന്ധി കുടുംബത്തോടുള്ള കൂറിൽ മുന്നിലായിരുന്ന അശോക് ഗെലോട്ട് വഴിമാറിയപ്പോൾ അപ്രതീക്ഷിതമായാണ് ഖാർഗെ സ്ഥാനാർത്ഥിയായത്. എങ്കിലും 137 വർഷം പഴക്കമുള്ള പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്ന് കടന്നു വന്ന വഴികൾ സാക്ഷി. ദളിത് വിഭാഗത്തിൽ നിന്നുയർന്ന, 1969ലെ ഗുൽബർഗ ജില്ലാ പ്രസിഡന്റ് 53 വർഷങ്ങൾക്കിപ്പുറം ദേശീയ അദ്ധ്യക്ഷനാകുന്നതിൽ കോൺഗ്രസിനും ഇനി അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *