0 Comments

ഷാർജ : എമിറേറ്റിൽ ജനസംഖ്യാ സ്ഥിതിവിവര കണക്കെടുപ്പിന്റെ ആദ്യഘട്ടം ഇന്നു തുടങ്ങും. ഷാർജ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (ഡി.എസ്.സി.ഡി.) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഒന്നാംഘട്ട ജനസംഖ്യാ കണക്കെടുപ്പിൽ പരിശീലനം ലഭിച്ച 300 ഫീൽഡ് ഉദ്യോഗസ്ഥർ എമിറേറ്റിലെ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് വ്യക്തികളിൽനിന്ന് പ്രാഥമിക വിവരങ്ങൾ നേരിട്ട് ശേഖരിക്കും. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *