0 Comments
ഖത്തറില്‍  കഴിഞ്ഞ 24 മണിക്കൂറിനിടെ 477 പേര്‍ക്കാണ് സമൂഹ വ്യാപനം വഴി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം  684 ആയി.
 
ഒക്ടോബർ 17 മുതല്‍ 23 വരെയുള്ള കൊവിഡ് കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.സമ്പർക്കം മൂലമുള്ള പ്രതിദിന ശരാശരി കേസുകള്‍ 452 ആണ്. നിലവില്‍ 1,967 ആക്റ്റീവ് കേസുകളാണ് ഉള്ളത്. രാജ്യത്ത് ആശുപത്രി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 66 ആണ്. രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയിൽ ഉള്ളത്. അതേസമയം, രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 572 ആയി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *