0 Comments

ഡൽഹി : ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും , കോൺഗ്രസും. ദീപാവലിയുടെ ഭാഗമായി സർക്കാർ പടക്ക നിരോധനം ഏർപ്പെടുത്തിയിട്ടും രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വർദ്ധിച്ചിരിക്കുകയാണ്. എക്യൂഐ 300 ന് മുകളിലാണ് രേഖപ്പെടുത്തിയ മലിനീകരണ തോത് . ഇതിനെതിരെയാണ് പാർട്ടികൾ രംഗത്തെത്തിയത്.

2023 ജനുവരി 1 വരെ എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനവും വിൽപ്പനയും ഉപയോഗവും പൂർണമായി നിരോധിക്കുമെന്ന് ഡൽഹി സർക്കാർ സെപ്തംബറിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇവയ്‌ക്ക് പുറമെ നിരോധനം ലംഘിക്കുന്ന ആളുകളുടെ നിരവധി ദൃശ്യങ്ങൾ ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.

നിരോധനം ഉണ്ടായിരുന്നിട്ടും ഉത്സവത്തിനിടെ പടക്കം കത്തിച്ചത് സർക്കാരിന്റെ പരാജയമാണ്. സർക്കാർ ശരിയായ നടപടി സ്വീകരിക്കാത്തതിനാൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായെന്നും ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *