0 Comments

കുവൈത്തിൽ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ലെന്ന് അധികൃതർ.  സ്‌കൂളുകളിൽ പകർച്ചപ്പനി ഉണ്ടെങ്കിലും   മാസ്‌ക് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. ചുമ, ജലദോഷം, പനി, ഛർദി എന്നീ ലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിലേക്കു വിടരുതെന്ന് അഭ്യർഥിച്ചു.

രോഗവിവരം സ്കൂളിനെ അറിയിക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്താൽ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും വ്യക്തമാക്കി. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *