0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രവും സന്തുലിതവുമായ സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്ടിഎ) പ്രാധാന്യത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.

“ഇന്ന് ഋഷി സുനാക്കിനോട് സംസാരിച്ചതിൽ സന്തോഷമുണ്ട്. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ  സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. സമഗ്രവും സന്തുലിതവുമായ സ്വതന്ത്ര വ്യാപാര കരാറിൽ   എത്രയും വേഗം എത്തിച്ചേരേണ്ടതിന്റെ  പ്രാധാന്യവും ഞങ്ങൾ അംഗീകരിച്ചു.”, ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നിവയുടെ കാര്യത്തില്‍ നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യങ്ങള്‍ക്ക് എന്ത് നേടാന്‍ കഴിയും എന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് ഋഷി സുനക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *