0 Comments

അബുദാബി: യുഎഇയിൽ ഇന്ധന വിലയിൽ വർദ്ധനവ്. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ നിന്ന് മൂന്നു ദിർഹം 20 ഫിൽസ് ആയിട്ടുണ്ട്.

സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ ലിറ്ററിനു 39 ഫിൽസ് വർധിച്ചു മൂന്ന് ദിർഹം 32 ഫിൽസ് ആയി. 2.85 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 3.13 ദിർഹമായിരിക്കും നവംബർ മാസത്തെ നിരക്ക്. ഡീസലിന്റെ വിലയിൽ 25 ഫിൽസ് ആണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഡീസൽ വില 3.76 ദിർഹത്തിൽ നിന്ന് നാലു ദിർഹം ഒരു ഫിൽസ് ആയി. തുടർച്ചയായി നാലു മാസം വില കുറച്ച ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *