0 Comments

ദില്ലി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. വായു ഗുണനിലവാര സൂചിക നൂറ് കടന്നാൽ മലിനീകരണ തോത് കൂടുതൽ ആണെന്ന് അർത്ഥം. 200 ന് മുകളിൽ മോശം, 300 ന് മുകളിലെത്തിയാൽ വളരെ മോശം, നാനൂറ് കടന്നാൽ ഗുരുതരമാണ് സാഹചര്യം.

ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ എണ്ണം ദില്ലിയിലെ വായുവില്‍ അനുവദനീയമായതിന്റെ എട്ട് ഇരട്ടിയായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരത്തില്‍ എട്ടിടങ്ങളില്‍ അഞ്ഞൂറിനോട് അടുക്കുകയാണ് സൂചിക.വിവേക് വിഹാറില്‍ 457,രോഹിണിയില്‍ 462,ബവാനയിലും, നരേലയിലും, അശോക് വിഹാറിലും 465, വസീര്‍പൂരില്‍ 467, ജഹാംകീര്‍പൂരില്‍ 475 സോണിയ വിഹാറില്‍ 469 ഉം ആണ് വായു ഗുണനിലവാരത്തിന്‍റെ നിലവിലെ സ്ഥിതി.

 

Leave a Reply

Your email address will not be published. Required fields are marked *