0 Comments

ഹാലോവീൻ ദിനം ആഘോഷമാക്കി സൗദി അറേബ്യ. തലസ്ഥാനമായ റിയാദിൽ ഹാലോവീന്റെ ഭാഗമായി ഭയപ്പെടുത്ത വേഷങ്ങൾ ധരിച്ച് ചുറ്റിക്കറങ്ങുന്നവരുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഹാലോവീൻ ആഘോഷങ്ങൾ സൗദിയിൽ നിരോധിക്കപ്പെട്ടിരുന്നു.

എന്നാൽ കിരീടാവകാശിയും നിലവിലെ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ട് വച്ച ‘ വിഷൻ 2030″ ന്റെ മുന്നോടിയായുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഹാലോവീൻ ആഘോഷങ്ങൾക്കുള്ള വിലക്ക് നീക്കിയത്. 2018ൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്തതിന് സ്ത്രീകൾ ഉൾപ്പെടെ ഡസൻ കണക്കിന് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാർത്തകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *