0 Comments

മഹേഷ് നാരായണന്റെ അറിയിപ്പ് സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  ലോകാർണോ, ലണ്ടൻ (ബിഎഫ്‌ഐ) ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുത്തതിന് ശേഷം, എഴുത്തുകാരനും സംവിധായകനുമായ മഹേഷ് നാരായണന്റെ അറിയിപ്പ് ഈ വർഷം ഒക്ടോബർ 5 മുതൽ 14 വരെ നടക്കുന്ന 27-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.

മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഉടൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
27-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കും.

ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാവും. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അറിയിപ്പ് ഈ വർഷം ആദ്യം നടന്ന 75-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.

ലവ്‌ലീൻ മിശ്ര, കണ്ണൻ അരുണാചലം, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക് എന്നിവരും അഭിനയിക്കുന്ന അറിയിപ്പ് , കുഞ്ചാക്കോ ബോബൻ, ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ടേക്ക് ഓഫും മാലിക്കും ലെൻസ് ചെയ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസുമായി മഹേഷ് വീണ്ടും ഒന്നിക്കുന്നതും അറിയിപ്പിലൂടെയാണ്. മഹേഷും രാഹുൽ രാധാകൃഷ്ണനും എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ഒറിജിനൽ സ്കോർ സുഷിൻ ശ്യാം നൽകി.

Leave a Reply

Your email address will not be published. Required fields are marked *