0 Comments

യു.എ.ഇ ദേശീയ പതാക ദിനം ആചരിച്ചു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളും തെരുവുകളും വീടുകളിലുമെല്ലാം ദേശീയ പതാകയാൽ അലംകൃതമായി. രാജ്യത്തിന്‍റെ ഐക്യം വിളിച്ചോതി രാവിലെ 11ന്​ വിവിധ ഭാഗങ്ങളിൽ ദേശീയ പതാക ഉയർത്തി.

മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ലൈബ്രറിയിൽ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പതാക ഉയർത്തി. അബൂദബി പ്രസിഡൻഷ്യൽ കോർട്ടിൽ യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്യാനാണ് പതാക ഉയർത്തിയത്.

യു എ ഇ രാജ്യം സ്ഥാപിച്ചതിന് ശേഷം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ആണ് 1971 ഡിസംബര്‍ രണ്ടിന് ദേശീയ പതാക ഉയര്‍ത്തിയത്. പച്ച, വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് പതാക. അറബ് സമൂഹത്തിന്റെ ഐക്യത്തെയാണ് ഈ നിറങ്ങള്‍ വിഭാവനം ചെയ്യുന്നത്. അബ്ദുല്ല മുഹമ്മദ് അല്‍ മായിന ആണ് പതാക രൂപകല്പന ചെയ്തത്. ഇദ്ദേഹം പിന്നീട് വിദേശകാര്യ മന്ത്രിയായി.രാജ്യത്തിന്റെ ​പ്ര​സി​ഡ​ൻ​റാ​യി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്യാന്റെ അ​ധി​കാ​രാ​രോ​ഹ​ണ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ മൂ​ന്നി​ന്​ പ​താ​ക​ദി​നം ആ​ച​രി​ച്ചു​വ​രു​ന്ന​ത്.

ജി.ഡി.ആർ.എഫ്​.എ മുഖ്യകാര്യാലയമായ ജാഫലിയ ഓഫീസ് കവാടത്തിൽ ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരുട സൈനിക പരേഡും നടന്നു. ഡയറക്ടർ ജനറൽ സല്യൂട്ട് സ്വീകരിച്ചു… ദുബൈ എക്സപോ നഗരി, പൊലീസ്​ ആസ്​ഥാനം, ആർ.ടി.എ ദുബൈ ഹെൽത്ത്​ ​അതോറിറ്റി, അബൂദബി എക്സിക്യൂട്ടീവ്​ ഓഫിസ്​ തുടങ്ങിയ സ്ഥലങ്ങളിലും പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *