0 Comments

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തലസ്ഥാനത്ത്. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെ രണ്ടാമത് സ്മാരക പ്രഭാഷണം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസർ കമ്പനിയും കേന്ദ്രമന്ത്രി നാടിന് സമർപ്പിക്കും.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  തിരുവനന്തപുരത്തെ  പള്ളിച്ചലിലെ രമ്യ ഓഡിറ്റോറിയത്തിലാണ് പരിപാടി . വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാനത്തെ ആദ്യത്തെ കൈത്തറി ഉൽപ്പാദക കമ്പനിയാണ് ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്. വിപണി സാധ്യതകൾ കണ്ടെത്തി ബാലരാമപുരത്തെ കൈത്തറി മേഖലയ്ക്ക് ഉത്തേജനം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

‘കോപ്പറേറ്റീവ് ഫെഡറലിസം ദി പാത്ത് ടു വേൾഡ്‌സ് ആത്മനിർഭർ ഭാരത്’ എന്ന വിഷയത്തിലാണ് നിർമ്മല സീതാരാമൻ സംസാരിക്കുക. ശ്രീരാമകൃഷ്ണ മിഷൻ സ്വാമി മോക്ഷവ്രതാനന്ദ ചടങ്ങിൽ ഭദ്രദീപം തെളിയിക്കും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും.

ബിജെപിയുടെ മുതിർന്ന നേതാക്കൾ, സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *