0 Comments

മുംബൈ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ദവ് പക്ഷ സ്ഥാനാര്‍ത്ഥി ഋതുജക് വിജയമുറപ്പിച്ചു.

ഹരിയാനയിലേയും ഉത്തർ പ്രദേശിലേയും ബീഹാറിലേയും ഫലം ബിജെപിക്ക് നിർണ്ണായകമാണ്. മൊകമാൻ, ഗോപാൽഗഞ്ച് നിയമസഭ മണ്ഡലങ്ങളിലാണ് ബീഹാറിൽ തെരഞ്ഞെടുപ്പ് നടന്നത്. ഹിമാചൽ പ്രദേശ് – ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളേയും ഫലം ബാധിക്കും.

ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *