0 Comments
സമീപകാല മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്ന് തന്നെയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേയുടേത്.വമ്പൻ താര നിരയോ സ്ക്രീനുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ ഉള്ള ഗിമിക്കുകളോ ഇല്ലാതെ ഈ ചെറിയ വലിയ ചിത്രം നേടിയെടുക്കുന്നത് അസാമാന്യ വിജയമാണ്. കുടുംബ പ്രേക്ഷകരാണ് ഈ സിനിമയെ കൈപിടിച്ച് മുന്നോട്ട് കൊണ്ട് വരുന്നത് എന്നുള്ളത് ഏറെ സന്തോഷമുണർത്തുന്ന കാര്യമാണ്.
തിയേറ്റർ സിനിമ വ്യവസായം തന്നെ കാഴ്ചക്കാരുടെ അഭാവം മൂലം എന്ത് ചെയ്യുമെന്ന് പകച്ചു നിന്നിടത്താണ് ‘ജയ ജയ ജയ ജയ ഹേ ‘ ബോക്സ്‌ ഓഫീസിൽ അതിന്റെ മാജിക് കാട്ടിയത്.രണ്ടാം വാരത്തിലേക്ക് എത്തുമ്പോഴും മറ്റു റീലീസുകളെക്കാൾ ബഹുദൂരം മുന്നിലാണ് ഈ ചിത്രമെന്നു പറയാതെ വയ്യ. ആദ്യ വാരത്തിൽ 150 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയതെങ്കിൽ രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ അത് 180 സെന്ററുകളിലേക്ക് ആയി ഉയർന്നു.
ജി സി സി യിലും മികച്ച പ്രകടനമാണ് ചിത്രം നേടുന്നത്. ഈ വരാന്ത്യത്തിലും അടുത്ത വാരത്തിലുമായി ഇനിയും ഒരുപാട് രാജ്യങ്ങളിൽ ചിത്രം റീലീസിന് എത്തും. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയി ഒരുക്കിയ സിനിമയിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്,ജിനു അനിൽകുമാർ

Leave a Reply

Your email address will not be published. Required fields are marked *