0 Comments

കോഴിക്കോട്: ചേമഞ്ചേരി ​ഗ്രാമപഞ്ചായത്തിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കാപ്പാട് ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് പരിധിയിലെ ​ഗവ. എൽ.പി, യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്. പത്തിരി, ചപ്പാത്തി, പുട്ട്, ഇഡലി, ദോശ എന്നിവയ്ക്കൊപ്പം ചെറുപയർ, കടല, മസാല, വെജിറ്റബിൾ കറി എന്നിവയാണ് നൽകുക. ഓരോ ദിവസവത്തേക്കും വ്യത്യസ്തമായ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ മുഖേനയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിൽ ഭക്ഷണം എത്തിക്കുന്നതോടൊപ്പം അഞ്ചോളം കുടുംബശ്രീകൾക്ക് സംരംഭം ആരംഭിക്കാനും ഇതുവഴി സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *