0 Comments

ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദിനോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപിച്ച ഹരജിയിൽ വിധി പറയുന്നത് വാരാണസി അതിവേഗ കോടതി മാറ്റിവെച്ചു. ജഡ്‌ജ്‌ മഹേന്ദ്ര കുമാർ പാണ്ഡെ അവധിയിലായതിനാൽ വിധി നവംബർ 14-ലേക്ക് മാറ്റി.

ഇന്നലെ പറയേണ്ട വിധി ജഡ്ജി അവധിയായതിനെ തുടർന്നാണ് മാറ്റിവച്ചത്. വിശ്വ വേദസനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിംഗാണ് കേസ് ഫയൽ ചെയ്തത്. എന്നാൽ ഗ്യാൻവാപി പള്ളിയിൽ നിത്യാരാധന ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജിയുമായി ഇതിന് ബന്ധമില്ല. ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് വാരാണസി ജില്ല കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

പള്ളി സമുച്ചയം ഹിന്ദുക്കൾക്ക് കൈമാറുക, പള്ളിവളപ്പിൽ മുസ്ലിംകൾക്ക് പ്രവേശന വിലക്ക് ഏർപെടുത്തുക എന്നീ ഹിന്ദുപക്ഷം ഉയർത്തിയ മൂന്ന് ആവശ്യങ്ങളിലാണ് വിധി പറയേണ്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *