0 Comments

കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. 45 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന. ചെന്നൈ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ്. കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

കഴിഞ്ഞ മാസം 23 നു പുലർച്ചെ നാലു മണിയോടെയാണ് കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിനു സമീപം എൽപിജി ​ഗ്യാസ് പിടിപ്പിച്ച മാരുതി 800 കാർ ബോംബായി പൊട്ടിത്തെറിച്ചത്. കാറിലുണ്ടായിരുന്ന ഏക യാത്രക്കാരൻ ജമേഷ് മൂബിൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇയാൾ ചാവേറായിരുന്നു എന്നാണ് നി​ഗമനം.

അന്നു രാവിലെ ന​ഗരത്തിൽ പല ഭാ​ഗത്തായി സ്ഫോടന പരമ്പര നടത്താൽ ഭീകരർ പ​ദ്ധതിയിട്ടു എന്ന നി​ഗമനത്തിലാണ് അന്വേണം നീങ്ങുന്നത്. ഇതിനായി മുക്കാൽ ക്വിന്റലോളം സ്ഫോടക വസ്തുക്കൾ ഓൺ ലൈനായി വാങ്ങി സൂക്ഷിച്ചിരുന്നു എന്നും കണ്ടെത്തി. ഇത്തരം കേന്ദ്രങ്ങൾ ഇനിയുമുണ്ടോ എന്നാണ് ഇന്നത്തെ തെരച്ചിലിന്റെ ലക്ഷ്യം. തമിഴ്നാട് പൊലീസിന്റെ സഹകരണത്തോടെയാണ് ഐഎൻഎ റെയ്ഡ്. ഇതുവരെ ആറു പേർ ഇവരുടെ കസ്റ്റഡിയിലായി.

Leave a Reply

Your email address will not be published. Required fields are marked *