0 Comments

ഹിമാചൽപ്രദേശിൽ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമായ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ട് ഉറപ്പിക്കുകയാണ് നേതാക്കൾ.

ബി.ജെ.പി തുടർഭരണം ലക്ഷ്യം വയ്ക്കുമ്പോൾ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനാകും എന്ന് കണക്ക് കൂട്ടുകയാണ് കോൺഗ്രസ്. രണ്ടാഴ്ചയിലധികം നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്നലെ കൊട്ടിക്കലാശമായത്.  പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ഏക സിവിൽ കോഡ് ഉയർത്തിയായിരുന്നു ബിജെപി പ്രചാരണം.

അതേസമയം, പഴയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയ കോൺഗ്രസ്, ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. നാളെയാണ് 68 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്.

1985 മുതൽ ഒരു പാർട്ടിക്കും ഭരണ തുടർച്ച നൽകാത്ത ഹിമാചലിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് സ്വന്തം മണ്ഡലങ്ങളിലാണ്. പ്രധാനപ്പെട്ട വ്യക്തികളെ കാണുന്നതിനാണ് കൂടുതൽ മുൻഗണന.വോട്ടെണ്ണൽ അടുത്ത മാസം 8നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *