0 Comments

ഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.4 രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.

ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് ഭൂചലനമുണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നേപ്പാളില്‍ ഭൂചലമുണ്ടാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *