0 Comments

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 61 പേർക്ക്. കോവിഡ് ബാധയെ തുടര്‍ന്നുള്ള 3 മരണങ്ങളാണ്   സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 130 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

824,438 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 811,317 പേര്‍ രോഗമുക്തി നേടി. 9,432 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതില്‍ 88 പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *