0 Comments

ഡൽഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തടവിലാക്കി നാടുകടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.  ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർkക്കാണ്  നിർദേശം നൽകിയത്‌ . ഓരോ സംസ്ഥാനത്തും നൂറോളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരുടെ രേഖകൾ പരിശോധിക്കാനും കഴിയുമെങ്കിൽ അവരെ അറസ്റ്റ് ചെയ്ത് നാടുകടത്താനും ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി .

രേഖകളില്ലാത്ത കുടിയേറ്റക്കാരെ അയൽ രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിലും ഇവരെ ലക്ഷ്യമിട്ടുള്ള അടിച്ചമർത്തൽ തുടരണമെന്ന് ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നവംബർ ഒമ്പതിന് നടന്ന ഇന്റലിജൻസ് ബ്യൂറോ യോഗത്തിലായിരുന്നു അമിത് ഷായുടെ നിർദേശം.

അതിർത്തി ജില്ലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങളിലും സമൂലവൽക്കരണത്തിലും കർശനമായ ജാഗ്രത പുലർത്താനും അമിത് ഷാ മുമ്പും ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റിൽ സംസ്ഥാന പൊലീസ് മേധാവികൾ പങ്കെടുത്ത ഇന്റലിജൻസ് ബ്യൂറോ ദേശീയ സുരക്ഷാ സ്ട്രാറ്റജീസ് കോൺഫറൻസിലായിരുന്നു അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത് .

നവംബര്‍ 9 ന് നടന്ന യോഗത്തില്‍, ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ സംഘടിത മതപരിവര്‍ത്തനം നിരീക്ഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിഖുകാരെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരണമെന്ന് അകാല്‍ തഖ്ത് ആവശ്യപ്പെട്ടിരുന്നു. 2011ലെ അവസാന സെന്‍സസ് പ്രകാരം പഞ്ചാബിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1.5% ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *