0 Comments

റിയാദ് : സൗദിയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജി-20 ഉച്ചകോടിയിൽ പങ്ക് എടുക്കാൻ ഇൻഡോനേഷ്യയ്ക്ക് തിരിക്കുന്ന സൽമാൻ ഞായർ ഇന്ത്യയിലേക്കെത്തുമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇരുഭാഗത്ത് നിന്നുമുള്ള തിരക്കുകൾ പരിഗണിച്ചാണ് സന്ദർശനം നീട്ടിയതെന്നാണ് റിപ്പോർട്ട്.

ഊർജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുത്പാദന എനർജി മേഖലയിലെ നിക്ഷേപം തുടങ്ങി നിരവധി വിഷയങ്ങളിലെ ചർച്ച സൗദി കിരീടാവകാശിയുടെ അര ദിവസത്തെ ഇന്ത്യ സന്ദർശന വേളയിലെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *