0 Comments

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 മുതൽ മൂന്ന് ദിവസങ്ങളിലായി എട്ട് റാലികളെ അഭിസംബോധന ചെയ്യും. തെക്കൻ ഗുജറാത്തിലെ വൽസാഡിലാണ് ആദ്യറാലി.

അടുത്ത ദിവസം സോമനാഥ് ക്ഷേത്രം സന്ദർശിക്കുന്ന മോദി വെരാവൽ, ധോരാജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിൽ നാല് റാലികളിൽ പങ്കെടുക്കും. തിങ്കളാഴ്ച, അദ്ദേഹം സുരേന്ദ്ര നഗർ, ജംബുസാർ, നവസാരി എന്നിവിടങ്ങളിലായി മൂന്ന് റാലികളെ അഭിസംബോധന ചെയ്യും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി 34 റാലികളിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *