0 Comments

സാംസ് പ്രൊഡക്ഷൻസ് നിർമ്മിച്ച മാമുകോയയും , കെ യു മനോജ്, മഞ്ജുപത്രോസ് അഭിനയിച്ച ഉരു സിനിമ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ സീ സ്പേസ് ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ ജനുവരിയിൽ പുറത്തിറക്കാൻ  സജ്ജമായെന്ന്  ഉരു സിനിമയുടെ സംവിധായകൻ ഇ എം അഷ്റഫും നിർമ്മാതാവ് മൻസൂർ പള്ളൂരും ദുബായിയിൽ അറിയിച്ചു.ജനുവരിയിൽ സീ സ്പേസ് ഒ ടി ടി ആരംഭം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

തിരുവനന്തപുരം കലാഭവനിലും തലശ്ശേരി ലിബർട്ടിയിലും പ്രിവ്യൂ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ച് എം എ ബേബി , എം മുകുന്ദൻ , പെരുമ്പടവം ശ്രീധരൻ സൂര്യ കൃഷ്ണമൂർത്തി , ജോൺ ബ്രിട്ടാസ് , പ്രഭാവർമ്മ , കെ പി രാമനുണ്ണി , പന്തളം സുധാകരൻ എന്നിവരുടെ സിനിമയെക്കുറിച്ചുള്ള ആസ്വാദന  കുറിപ്പുകൾ ഉൾകൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഉരു – സിനിമയും നിരീക്ഷണങ്ങളും എന്ന പുസ്തകം നവംബർ 18 ന്  വെള്ളിയാഴ്ച്ച വൈകുന്നേരം സൗദി അറേബ്യയിൽ ദമ്മാമിലെ സൈഹാത് അൽ മുസ്തഫ റിസോർട്ട് ഹാളിൽ വെച്ച് നടക്കുന്ന സാഹിത്യ ക്യാമ്പിൽ  വെച്ച് എം മുകുന്ദൻ  പ്രകാശനം ചെയ്യുമെന്ന്  മൻസൂർ പള്ളൂർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *