0 Comments

ദുബായ്: ഇന്ത്യന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ സേവനം യുഎഇയില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. നവംബര്‍ 24 വരെ മാത്രമേ സൊമാറ്റോയുടെ ഭക്ഷണ വിതരണ സേവനം യുഎഇയില്‍ ലഭ്യമാവൂ. റസ്റ്ററൻറ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിൻറെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിൻവാങ്ങുന്നത്.

സൊമാറ്റോ ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ നവംബര്‍ 24 മുതല്‍ തലബാത്ത് ആപ്പിലേക്ക് റീഡയറക്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.  അതേസമയം, ഫുഡ് ഡെലിവറി സേവനം നിര്‍ത്തിവയ്ക്കുമെങ്കിലും സൊമാറ്റോ അതിന്റെ റെസ്റ്റോറന്റുകളും ഡൈനിംഗ് ഔട്ട് ബിസിനസ്സും വികസിപ്പിക്കുന്നത് തുടരുമെന്നും സൊമാറ്റോയുടെ പാര്‍ട്ണര്‍ റെസ്റ്റോറന്റുകള്‍ക്ക് കമ്പനി അയച്ച ഇമെയിലില്‍ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *