0 Comments

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബികെ എസ് ഫോട്ടോഗ്രാഫി ക്ലബ് നടത്തുന്ന ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള നിര്‍വ്വഹിച്ചു.

ബഹ്‌റൈന്‍ കേരളിയ സമാജം ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവ മേളയും മേളയോടനുബന്ധിച്ചു നടത്തുന്ന ബി.കെ.എസ് ഫോട്ടോഗ്രാഫിക്ലബിന്റെ ഫോട്ടോ എക്‌സിബിഷന്‍ ഹാളും ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ സന്ദര്‍ശിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രശസ്ത യുവ എഴുത്തുകാരി ശ്രീപാര്‍വ്വതി മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രവാസി എഴുത്തുകാരന്‍ ആദര്‍ശ് മാധവന്‍കുട്ടിയുടെ ‘തിരുവനന്തപുരം ക്രൈം കഥകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ശ്രീപാര്‍വ്വതി നിര്‍വ്വഹിച്ചു. സഹൃദയ നാടന്‍ പാട്ടുസംഘത്തിന്റെ ഗാനങ്ങളും മുരുകന്‍ കാട്ടാക്കടയുടെ കവിതയെ ആധാരമാക്കി അവതരിപ്പിച്ച സൂര്യകാന്തിനോവ് എന്ന ദൃശ്യാവിഷ്‌കാരവും അരങ്ങേറി.

 

Leave a Reply

Your email address will not be published. Required fields are marked *