0 Comments

കണ്ണൂര്‍: മരുന്ന് പായ്ക്കറ്റിനുമുകളില്‍ ബാര്‍കോഡ് അല്ലെങ്കില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കൂടുതല്‍ വിറ്റഴിയുന്ന 300 ബ്രാന്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ വ്യവസ്ഥ നടപ്പാക്കുക. ഈ മരുന്നുകളുടെ പട്ടിക സര്‍ക്കാര്‍ ഉത്തരവിനൊപ്പം പുറത്തുവിട്ടു.

മരുന്നുകളുടെ നിര്‍മ്മാണം ആരാണെന്നു തുടങ്ങി കമ്പനിയുടെ ലൈസന്‍സ്, ബാച്ച് നമ്പര്‍, വില, കലഹരണ തിയതി, നിര്‍മ്മാണ തിയതി എന്നിവ ബാര്‍ കൂടുകളില്‍ രേഖപ്പെടുത്തിയിരിക്കണം. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് റൂള്‍സ്, 1945- പ്രകാരമാണ് നടപടി.

2023 ഓഗസ്റ്റ് ഒന്നിന് ശേഷം ഈ ഉത്പന്നങ്ങളില്‍ ബാര്‍കോഡ്/ക്യൂ.ആര്‍. കോഡ് നിര്‍ബന്ധമാണ്. വിവിധ ഘട്ടങ്ങളായി മറ്റ് ബ്രാന്‍ഡുകള്‍ക്കും നിയമം ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മരുന്നുകളില്‍ ബാര്‍ കോഡ് രേഖപ്പെടുത്തുന്നതില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണില്‍ ഇത് സംബന്ധിച്ച് കരട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *